Saturday, December 31, 2011

പതിനൊന്നിന്റെ നഷ്ടം

ഭൂമി കറങ്ങട്ടെ,ദിനങ്ങള്‍ പോയ്കോട്ടേ ,മാസങ്ങളും പോകട്ടെ ,
നീ മാത്രം പോകരുത് പതിനൊന്നേ !!
നീ പോകുന്നത് കാണുവാന്‍ ഇതാ ഓരോ ജീവജാലങ്ങളും, സസ്യലതാതികളും 
ആഘോഷ വാധ്യങ്ങളുമായ് കാത്തിരിക്കുന്നു..
നീ തന്ന വാല്സല്യവും ഇടയ്ക്കു നീ അറിയാതെ തന നൊമ്പരങ്ങളും
അതെന്നെ നിന്നോട് കൂടുതല്‍ അടുപ്പിച്ചില്ലേ ..
നീ തന്നെയല്ലേ എനിക്ക് മോഹങ്ങള്‍ തന്നത് , നീ തന്നെയല്ലേ അതിനെ
എന്റെ ഹൃതയത്തില്‍ മൂര്‍ച്ചയേറിയ ചില്ല് കുത്തിയിറക്കി അടര്‍ത്തി മാറ്റിയതും.
എന്നിട്ടും നിന്നെ ഞാന്‍ ഏറെ ഇഷ്ടപെടുന്നു ...
എനിക്കെന്റെ പതിനൊന്നിനെ നഷ്ടപെടുത്താന്‍ ആകുന്നില്ല..
നീ എനിക്ക് നിന്റെ ആയുസ്സ് മുഴുവന്‍ തന്നിട്ട് പോകല്ലേ..
എന്നെ ബലി കൊടുത്തോളാം, നിനക്ക് ഇവിടെ തുടരാന്‍ കഴിയുമെങ്കില്‍
---------------------------------------------------------------------
ജീവിതം എന്തെന്ന് പഠിപ്പിച്ചു ,ശത്രു ആരെന്നും മിത്രമാരെന്നും പഠിപ്പിച്ചു.
ഇനിയും നിന്നില്‍ നിന്നും എനിക്കറിയാന്‍ ഏറെ ഉണ്ടല്ലോ ...
വരാന്‍ പോകുന്ന പുതിയതിനേക്കാള്‍ എനിക്ക് നിന്നെ തന്നെ ഇഷ്ടം..